ഗൃഹനാഥൻ മരിച്ച നിലയിൽ
Friday, June 25, 2021 1:16 AM IST
കോയന്പത്തൂർ: കുടുംബാംഗങ്ങൾക്ക് കൊറോണ ബാധിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ആനമല കുമാരപാളയം മരുതരാമലിംഗം (50) ആണ് മരിച്ചത്. കർഷകനായ മരുതരാമലിംഗത്തിന്റെ അമ്മയുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് അടുത്തടുത്തായി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിൽ ദുഃഖിതനായ മരുതരാമലിംഗം തനിക്കും കൊറോണ ബാധിക്കുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.