ഒരു വാക്സിൻ തുള്ളി പോലും പാഴാക്കിയില്ല; കേരളത്തിന് മോദിയുടെ അഭിനന്ദനം
ഒരു വാക്സിൻ തുള്ളി പോലും പാഴാക്കിയില്ല; കേരളത്തിന് മോദിയുടെ അഭിനന്ദനം
Thursday, May 6, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: കോവിഡ് വാ​ക്സി​ൻ ഒ​രു​തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തി​രു​ന്ന കേ​ര​ള​ത്തെ അ​ഭി​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ഒ​രു​തു​ള്ളി​പോ​ലും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ന​ഴ്സുമാ​രെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കു​റി​പ്പ്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച​ത് 73,38,860 ഡോ​സ് വാ​ക്സി​നാ​ണ്. ആ ​വാ​ക്സി​ൻ മു​ഴു​വ​ൻ ഉ​പ​യോ​ഗി​ച്ചു. ഓ​രോ വാ​ക്സി​ൻ വ​യ​ലി​ന​ക​ത്തും പ​ത്തു ഡോ​സ് കൂ​ടാ​തെ വേ​സ്റ്റേ​ജ് ഫാ​ക്ട​ർ എ​ന്ന നി​ല​യ്ക്ക് ഒ​രു ഡോ​സ് അ​ധി​ക​മു​ണ്ടാ​യി​രി​ക്കും. വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ഒ​രു തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ ഈ ​അ​ധി​ക ഡോ​സ് കൂ​ടി ആ​ളു​ക​ൾ​ക്ക് ന​ൽ​കാ​ൻ സാ​ധി​ച്ചു. അ​തി​നാ​ലാ​ണ് 73,38,860 ഡോ​സ് ന​മു​ക്ക് ല​ഭി​ച്ച​പ്പോ​ൾ 74,26,164 ഡോ​സ് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.


വാ​ക്സി​ൻ പാ​ഴാ​ക്കാ​തെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച് ന​ഴ്സു​മാ​ർ വ​ള​രെ കാ​ര്യ​പ്രാ​പ്തി​യു​ള്ള​വ​രാ​ണെ​ന്നും പൂ​ർ​ണമ​ന​‌​സോ​ടെ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വാ​ക്സി​ൻ പാ​ഴാ​ക്ക​ൽ കു​റ​യ്ക്കു​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ച​ർ​ച്ച​യി​ൽ വാ​ക്സി​ന്‍റെ ഒ​റ്റ​ ഡോ​സ് പോ​ലും പാ​ഴാ​ക്ക​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.