രാജ്യത്ത് 3,57,229 കോവിഡ് രോഗികൾകൂടി
രാജ്യത്ത്  3,57,229 കോവിഡ് രോഗികൾകൂടി
Wednesday, May 5, 2021 12:06 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​ൽ 3,57,229 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​തി​ദി​ന പോ​സി​റ്റീ​വ് നി​ര​ക്ക് 21.47 ശ​ത​മാ​നം ആ​ണ്. മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, കേ​ര​ളം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ , ആ​ന്ധ്രപ്ര​ദേ​ശ് , ഛ​ത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ എ​ന്നീ പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ രോ​ഗി​ക​ളു​ടെ 71.71 ശ​ത​മാ​ന​വും. മ​ഹാ​രാ​ഷ്‌ട്രയി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ- 48,621. ക​ർ​ണാ​ട​ക​ത്തി​ൽ 44,438 പേ​ർ​ക്കും, ഉ​ത്ത​ർ പ്ര​ദേ​ശി​ൽ 29,052 പേ​ർ​ക്കും പു​തു​താ​യി രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 34,47,133. ആ​യി. ഇ​ത് രാ​ജ്യ​ത്ത് ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ 17 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​ൽ 3,449 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​വ​യി​ൽ 73.15 ശ​ത​മാ​ന​വും പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് ആ​ണ്.

മ​ഹാ​രാ​ഷ്‌ട്രയി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം-567. ഡ​ൽ​ഹി​യി​ൽ 448 പേ​രു​ടെ​യും മ​ര​ണം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്ത വാ​ക്സി​ൻ ഡോ​സുക​ളു​ടെ ആ​കെ എ​ണ്ണം 15.89 കോ​ടി ക​ട​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ് മ​ണി വ​രെ​യു​ള്ള താത്കാ​ലി​ക ക​ണ​ക്കു​പ്ര​കാ​രം 23,35,822 സെ​ഷ​നു​ക​ളി​ലാ​യി 15,89,32,921 വാ​ക്സി​ൻ ഡോ​സ് വി​ത​ര​ണം ചെ​യ്തു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,66,13,292 പേ​ർ രോ​ഗമു​ക്ത​രാ​യി. 81.91 ശ​ത​മാ​നം ആ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക്. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​ൽ 3,20,289 പേ​ർ രോ​ഗ മു​ക്ത​രാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.