ഡൽഹിയിൽ കോവിഡ് പരിശോധനാനിരക്കു കുറച്ചു
ഡൽഹിയിൽ കോവിഡ് പരിശോധനാനിരക്കു കുറച്ചു
Tuesday, December 1, 2020 12:30 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​നാനി​ര​ക്ക് ഡ​ൽ​ഹി സ​ർ​ക്കാ​ർ കു​റ​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന്‍റെ നി​ര​ക്ക് 2400 രൂ​പ​യി​ൽനി​ന്ന് 800 രൂ​പ​യാ​യാ​ണു കു​റ​ച്ച​ത്.

പു​തി​യ നി​ര​ക്കു​ക​ൾ സ്വ​കാ​ര്യ ലാ​ബു​ക​ളും ആ​ശു​പ​ത്രി​ക​ളും അ​ട​ക്ക​മു​ള്ള എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ടെ​സ്റ്റ് സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന​തു തു​ട​രു​മെ​ന്നും സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ നി​ര​ക്കു​ക​ൾ കു​റ​ച്ച​ത് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.