മ​ഹാ​രാ​ഷ്‌ട്ര​യി​ൽ ഇ​ന്ന​ലെ 65 മ​ര​ണം; 2,250 പേ​ർ​ക്കു​കൂ​ടി രോ​ഗം
Thursday, May 21, 2020 12:02 AM IST
മും​ബൈ: മ​ഹാ​രാഷ്‌ട്രയി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച് 65 പേ​ർ മ​രി​ച്ചു. സം​സ്ഥാ​ന​ത്തെ ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കാ​ണി​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​കെ മ​ര​ണം 1,390 ആ​യി. ഇ​ന്ന​ലെ 2,250 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ രോ​ഗി​ക​ൾ 39,297. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും അ​ധി​കം രോ​ഗി​ക​ളു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ മും​ബൈ​യി​ൽ മാ​ത്രം 41 പേ​ർ മ​രി​ച്ചു.

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാം​ സ്ഥാ​ന​ത്തു​ള്ള ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ 743 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​കെ രോ​ഗി​ക​ൾ 13,191 ആ​യി. ഇ​ന്ന​ലെ മൂ​ന്നു പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 87. ഇ​ന്ന​ലെ 987 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

ഏ​ഴു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു ത​മി​ഴ്നാ​ട്ടി​ൽ എ​ഴു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ളു​ണ്ടാ​കു​ന്ന​ത്. ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 83 പേ​ർ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നെ​ത്തി​യ​വ​രാ​ണ്. മേ​യ് മൂ​ന്നി​നു ത​മി​ഴ്നാ​ട്ടി​ൽ 3,023 രോ​ഗി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. 17 ദി​വ​സം​കൊ​ണ്ട് 10,000 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഗു​ജ​റാ​ത്തി​ൽ ഇ​ന്ന​ലെ 30 പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 749 ആ​യി. ഇ​ന്ന​ലെ 398 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ​രോ​ഗി​ക​ൾ 12,539 ആ​യി. ഇ​ന്ന​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ മാ​ത്രം 26 പേ​രാ​ണു മ​രി​ച്ച​ത്. ആ​കെ മ​ര​ണം 602. ആ​കെ രോ​ഗി​ക​ൾ 9216.


കോവിഡ് ബാധിതർ മുങ്ങുന്നത് മുംബൈയിൽ ആശങ്ക ഇരട്ടിപ്പിക്കുന്നു


മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന​​​തി​​​നി​​​ടെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രെ കാ​​​ണാ​​​താ​​​കു​​​ന്ന​​​ത് ആ​​​ശ​​​ങ്ക ഇ​​​ര​​​ട്ടി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ത്ത​​​ര​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ വി​​​ജ​​​യി​​​ക്കു​​​ന്ന​​​തു​​​മി​​​ല്ല. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ സ്വ​​​കാ​​​ര്യ​​​ലാ​​​ബു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ത്തു​​​ന്ന പ​​​ല​​​രേ​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ന്നു മും​​​ബൈ മു​​​നി​​​സി​​​പ്പ​​​ൽ‌ കോ​​​ർ​​​പറേ​​​ഷ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ത്തു​​​ന്ന​​​വ​​​രി​​​ൽ ചി​​​ല​​​ർ കൃ​​​ത്യ​​​മാ​​​യ പേ​​​രോ വി​​​ലാ​​​സ​​​മോ ഫോ​​​ൺ ന​​​ന്പ​​​റോ ന​​​ൽ​​​കാ​​​റി​​​ല്ല. രോ​​​ഗി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ ചി​​​ല​​​പ്പോ​​​ൾ സ്വ​​​കാ​​​ര്യ​​​ലാ​​​ബു​​​കാ​​​ർ അ​​​നാ​​​സ്ഥ കാ​​​ണി​​​ക്കാ​​​റു​​​ണ്ടെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഉ​​​യ​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​​​രെ പ​​​രി​​​ച​​​രി​​​ക്കു​​​ക എ​​​ന്ന ഭാ​​​രി​​​ച്ച ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​ണ്ട്. ഇ​​​തോ​​​ടൊ​​​പ്പ​​​മാ​​​ണ് രോ​​​ഗി​​​ക​​​ൾ മു​​​ങ്ങു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.