തെലുങ്കാന വെടിവയ്പ്;ഹർജി അടിയന്തരമായി പരിഗണിക്കാമെന്നു സുപ്രീംകോടതി
തെലുങ്കാന വെടിവയ്പ്;ഹർജി അടിയന്തരമായി പരിഗണിക്കാമെന്നു  സുപ്രീംകോടതി
Tuesday, December 10, 2019 12:30 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കാ​ന​യി​ൽ മാ​ന​ഭം​ഗക്കേസി​ലെ പ്ര​തി​ക​ളെ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീംകോ​ട​തി.

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ബു​ധ​നാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​റി​യി​ച്ച​ത്. വി​ഷ​യം തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ങ്കി​ലും വാ​ദം കേ​ൾ​ക്കാ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.

മാ​ന​ഭം​ഗക്കേ​സി​ലെ നാ​ലു പ്ര​തി​ക​ളെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ (എ​സ്ഐ​ടി) നി​യോ​ഗി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് ഹ​ർ​ജി​ക​ളാ​ണു സു​പ്രീംകോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ അ​ഭി​ഭാ​ഷ​ക​രാ​യ ജി.​എ​സ്. മ​ണി, പ്ര​ദീ​പ് കു​മാ​ർ യാ​ദ​വ് എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചീ​ഫ് ജ​സ്റ്റീ​സി​നു മു​ന്പാ​കെ ഉ​ന്ന​യി​ച്ച​ത്. പോ​ലീ​സ് ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ൽ വ്യാ​ജ​മാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. സ​മാ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ന​ൽ​കി​യ മ​റ്റൊ​രു ഹ​ർ​ജി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ. ശ​ർ​മ​യും എ​സ്ഐ​ടി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.