ശിവസേന-എൻസിപി-കോണ്‍ഗ്രസ് സഖ്യത്തിനെതിരേ ഹർജി
Saturday, November 23, 2019 12:14 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ‌്ട്ര​യി​ൽ ശി​വ​സേ​ന-എ​ൻ​സി​പി- കോ​ണ്‍ഗ്ര​സ് സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തു ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. മും​ബൈ സ്വ​ദേ​ശി​യാ​യ സു​രേ​ന്ദ്ര ഇ​ന്ദ്ര​ബ​ഹാ​ദൂ​ർ സിം​ഗാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. മ​ഹാ​രാ​ഷ്‌ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്പ​രം മ​ത്സ​രി​ച്ച ക​ക്ഷി​ക​ളാ​ണ് സ​ഖ്യ​മു​ണ്ടാ​ക്കി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും അ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​രു​ണ്ടാ​യാ​ൽ അ​തു ജ​ന​വി​ധി​ക്കു വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


ബി​ജെ​പി​യും ശി​വ​സേ​ന​യും ഒ​രു സ​ഖ്യ​മാ​യും കോ​ണ്‍ഗ്ര​സും എ​ൻ​സി​പി​യും മ​റ്റൊ​രു സ​ഖ്യ​വു​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. വോ​ട്ട​ർ​മാ​ർ സ​ഖ്യ​ത്തി​നാ​ണ് വോ​ട്ട് ന​ൽ​കി​യ​ത്. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ തെരഞ്ഞെടുപ്പിലെ സ​ഖ്യം ഇ​ല്ലാ​താ​ക്കി എ​തി​ർ​ക​ക്ഷി​ക​ൾ ത​മ്മി​ൽ സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​ത് ജ​ന​വി​രു​ദ്ധ​മാ​ണ്. അ​തി​നാ​ൽ ഇ​ത്ത​രം സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.