പ്രളയം; ബിഹാറിലും ആസാമിലുമായി മരണം 170 ആയി
Monday, July 22, 2019 10:51 PM IST
പാറ്റ്ന/ഗോഹട്ടി: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച ബിഹാറിലും ആസാമിലുമായി ഇതുവരെ 170 പേർ മരിച്ചു. ബിഹാറിൽ 104 പേരും ആസാമിൽ 66 പേരുമാണു മരിച്ചത്. 76.55 ലക്ഷം പേരെ പ്രളയം ബാധിച്ചു.
ആസാമിൽ 33 ജില്ലകളിലെ 30.55 ലക്ഷം ആളുകൾ പ്രളയദുരിതത്തിനിരയായി. ഒരു ലക്ഷത്തോളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിലാണ്.