ഡി. രാജ സിപിഐ ജനറൽ സെക്രട്ടറി
ഡി. രാജ സിപിഐ ജനറൽ സെക്രട്ടറി
Monday, July 22, 2019 12:32 AM IST
ന്യൂ​ഡ​ൽ​ഹി: സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​തി​ർ​ന്ന നേ​താ​വ് ഡി. ​രാ​ജ​യെ ദേ​ശീ​യ കൗ​ണ്‍സി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. എ​സ്. സു​ധാ​ക​ർ റെ​ഡ്ഡി അ​നാ​രോ​ഗ്യം മൂ​ലം സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യു​ടെ തീ​രു​മാ​നം ദേ​ശീ​യ കൗ​ണ്‍സി​ൽ ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ജെ​എ​ൻ​യു സ​മ​ര നേ​താ​വ് ക​ന​യ്യ കു​മാ​റി​നെ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും രാ​ജ്യ​സ​ഭ എം​പി​യും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള നേ​താ​വു​മാ​യ ബി​നോ​യ് വി​ശ്വ​ത്തെ പാ​ർ​ട്ടി പ​ത്രം ന്യൂ ​ഏ​ജി​ന്‍റെ പ​ത്രാ​ധി​പ​രാ​ക്കാ​നും കൗ​ണ്‍സി​ൽ തീ​രു​മാ​നി​ച്ചു. ന്യൂ ​ഏ​ജി​ന്‍റെ എ​ഡി​റ്റ​റാ​യി​രു​ന്ന ഷ​മീം ഫൈ​സി​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഒ​ഴി​വി​ലാ​ണ് ക​ന​യ്യ കു​മാ​റി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.


2018ലെ ​കൊ​ല്ലം പാ​ർ​ട്ടി കോ​ണ്‍ഗ്ര​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത സു​ധാ​ക​ർ റെ​ഡ്ഡി​ക്ക് 2021 വ​രെ​യാ​ണ് കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്ന​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഡി. ​രാ​ജ 1994 മു​ത​ൽ രാ​ജ്യ​സ​ഭാം​ഗ​വും പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​ണ്. എ​ഐ​വൈ​എ​ഫ് ത​മി​ഴ്നാ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി, അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

ഭാ​ര്യ ആ​നി രാ​ജ സി​പി​ഐ ദേ​ശീ​യ നേ​താ​വും നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ വി​മ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. മ​ക​ൾ അ​പ​രാ​ജി​ത രാ​ജ ജെ​എ​ൻ​യു​വി​ലെ എ​ഐ​എ​സ്എ​ഫ് നേ​താ​വാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.