ഒരുവർഷത്തിലേറെ ഗ്രീസിൽ തടവിൽകഴിഞ്ഞ ഇന്ത്യൻ നാവികർ തിരിച്ചെത്തി
ഒരുവർഷത്തിലേറെ ഗ്രീസിൽ തടവിൽകഴിഞ്ഞ  ഇന്ത്യൻ നാവികർ തിരിച്ചെത്തി
Monday, March 25, 2019 12:44 AM IST
മും​​​ബൈ: സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ക​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ഗ്രീ​​​ക്ക് അ​​​ധി​​​കൃ​​​ത​​​ർ ത​​​ട​​​ഞ്ഞി​​​ട്ട ഇ​​​ന്ത്യ​​​ൻ ക​​​പ്പ​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​തി​​​മ്മൂന്നു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം മോ​​​ചി​​​ത​​​രാ​​​യി.

2017 ഡി​​​സം​​​ബ​​​റി​​​ൽ സൈ​​​പ്ര​​​സി​​​ൽ​​നി​​​ന്ന് ലി​​​ബി​​​യ​​​യി​​​ലേ​​​ക്കു പോ​​​യഎം​​​വി അ​​​ൻ​​​ഡ്രോ​​​മേ​​​ഡ എ​​​ന്ന ക​​​പ്പ​​​ലി​​​ലെ അ​​​ഞ്ച് ഇ​​​ന്ത്യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ഇ​​​ന്ന​​​ലെ മും​​​ബൈ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്. യാ​​​ത്ര​​​യ്ക്കി​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി തു​​​ർ​​​ക്കി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ശേ​​​ഷം ക​​​പ്പ​​​ൽ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു തി​​​രി​​​ച്ച​​​താ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ 2018 ജ​​​നു​​​വ​​​രി​​​യി​​​ൽ ഗ്രീ​​​സി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ യാ​​​ത്രാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു. സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ക​​​പ്പ​​​ലി​​​ലു​​​ണ്ടെ​​​ന്ന കാ​​​ര​​​ണം പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു യാത്രാ നുമതി നിഷേ ധിച്ചത്.


ജ​​​ന്മാ​​​ട്ടി​​​ലെ​​​ത്തി​​​യ ജീ​​​വ​​​ന​​​ക്കാ​​​ർ ഏ​​​റെ വൈ​​​കാ​​​രി​​​ക​​​മാ​​​യാ​​​ണു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ക​​​ണ്ണീ​​​രോ​​​ടെ നാ​​​വി​​​ക​​​രെ വ​​​ര​​​വേ​​​റ്റു. നാ​​​ലു​​​മാ​​​സം മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള​​​പ്പോ​​​ഴാ​​​ണ് ത​​​ന്‍റെ മ​​​ക​​​ളെ അ​​​വ​​​സാ​​​ന​​​മാ​​​യി ക​​​ണ്ട​​​തെ​​​ന്നും ഇ​​​പ്പോ​​​ൾ അ​​​വ​​​ൾ ര​​​ണ്ടു​​​വ​​​യ​​​സു​​​കാ​​​രി​​​യാ​​​യെ​​​ന്നും നാ​​​വി​​​ക​​​രി​​​ലൊ​​​രാ​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.