പുൽവാമ സൂത്രധാരന്‍റെ അനുയായി അറസ്റ്റിൽ
പുൽവാമ സൂത്രധാരന്‍റെ അനുയായി അറസ്റ്റിൽ
Saturday, March 23, 2019 12:28 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പു​​​​ൽ​​​​വാ​​​​മ ഭീ​​ക​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ മു​​​​ദാ​​​​സീ​​​​ർ ഖാ​​​​ന്‍റെ അ​​​​നു​​​​യാ​​​​യി​​​​യും ജ​​​​യ്ഷ് ഇ ​​​​മു​​​​ഹ​​​​മ്മ​​​​ദ് ഭീ​​​​ക​​​​ര​​​​നു​​​​മാ​​​​യ സ​​​​ജ്ജ​​​​ദ് ഖാ​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പു​​​​ൽ​​​​മാ​​​​വ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സ​​​​ജ്ജ​​​​ദ് (27) ആ​​​​ക്ര​​​മ​​​​ണ ആ​​​​സൂ​​​​ത്ര​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും സം​​​​ശ​​​​യ​​​​മു​​​​ണ്ട്. ല​​​​ജ്പ​​​​ത് റാ​​​​യി മാ​​​​ർ​​​​ക്ക​​​​റ്റ് പ​​​​രി​​​​സ​​​​ര​​​​ത്ത് നി​​​​ന്ന് വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.


മു​​​​ദാ​​​​സീ​​​​റി​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​നു​​​​സ​​​​രി​​​​ച്ച് സ​​​​ജ്ജ​​​​ദ് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പു​​​​ത​​​​പ്പു​​​​ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര​​​​നാ​​​​യി ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ സു​​​​ര​​​​ക്ഷാ സൈ​​​​ന്യ​​​​വു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ മു​​​​ദാ​​​​സി​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.