കാഷ്മീർ: പരിഹാരത്തിനു നടപടിയെടുക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിനോടു വിഘടനവാദികൾ
Tuesday, December 11, 2018 1:15 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​ർ വി​​​ഷ​​​യ പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​നോ​​​ടു വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ൾ ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ചു. യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോണി​​​യോ ഗു​​​ട്ട​​​ര​​​സി​​​ന​​​യ​​​ച്ച ക​​​ത്തി​​​ൽ​ വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​ക്ക​​​ളാ​​​യ സ​​​യ്യ​​​ദ് അ​​​ലി ഷാ ​​​ഗീ​​​ലാ​​​നി, മി​​​ർ​​​വാ​​​യി​​​സ് ഉ​​​മ​​​ർ ഫ​​​റൂ​​​ഖ്, മു​​​ഹ​​​മ്മ​​​ദ് യാ​​​സി​​​ൻ മാ​​​ലി​​​ക് എ​​​ന്നി​​​വ​​​ർ താ​​​ഴ്വ​​​ര​​​യി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​യും ആ​​​രോ​​​പി​​​ച്ചു. ജ​​​മ്മു- കാ​​​ഷ്മീ​​​ർ നി​​​ര​​​വ​​​ധി ജീ​​​വ​​​നു​​​ക​​​ൾ അ​​​പ​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ട അ​​​ക്ര​​​മ പ​​​ര​​​ന്പ​​​ര​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ഒ​​​രു ക​​​മ്മീ​​​ഷ​​​ൻ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ദി​​​ന​​​ത്തി​​​ൽ ഗു​​​ട്ട​​​ര​​​സി​​​ന​​​യ​​​ച്ച ക​​​ത്തി​​​ൽ പ്ര​​​ശ്ന ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ൽ സു​​​ര​​​ക്ഷാ സേ​​​ന​​​യ്ക്കു പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന ‘സാ​​​യു​​​ധ​​​സേ​​​നാ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​ര നി​​​യ​​​മ’ (അ​​​ഫ്സ്പാ)​​​ത്തെ​​​യും അ​​​വ​​​ർ വി​​​മ​​​ർ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.