വയലാര്‍ രവിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു
വയലാര്‍ രവിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു
Monday, April 22, 2024 5:40 AM IST
ചേ​ര്‍ത്ത​ല: മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് വ​യ​ലാ​ര്‍ ര​വി​യു​ടെ ജീ​വച​രി​ത്ര ഗ്ര​ന്ഥം പ്ര​കാ​ശ​നം ചെ​യ്തു. ചേ​ര്‍ത്ത​ല മു​നി​സി​പ്പ​ല്‍ രാ​ജീ​വ് ഗാ​ന്ധി ടൗ​ണ്‍ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ തി​ര​ക്ക​ഥാ​കൃ​ത്തും സി​നി​മാ ന​ട​നു​മാ​യ ര​ണ്‍ജി​ പ​ണി​ക്ക​ര്‍ക്ക് പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ കോ​പ്പി ന​ല്കി എ​ഐ​സി​സി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍ പ്ര​കാ​ശ​ന​ക​ര്‍മം നി​ര്‍വ​ഹി​ച്ചു.

കോ​ണ്‍ഗ്ര​സ് വി​ദ്യാ​ര്‍ഥി-​യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക നേ​താ​വും കോ​ണ്‍ഗ്ര​സ് വ​ര്‍ക്കിം​ഗ് ക​മ്മ​ിറ്റി അം​ഗം, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ പ​ദ​വി​ക​ളി​ലും എം​എ​ല്‍എ, എം​പി, കേ​ന്ദ്ര​മ​ന്ത്രി എ​ന്നീ നി​ല​യി​ല്‍ ഭ​ര​ണ​പ​ര​മാ​യ പ​ദ​വി​ക​ളി​ലും ശോ​ഭി​ച്ച നേ​താ​വാ​ണ് വ​യ​ലാ​ര്‍ ര​വി. വ​യ​ലാ​ര്‍ജി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ര്‍ വ​യ​ലാ​ര്‍ജി സെലബ്രേഷ​ന്‍ ക​മ്മ​ിറ്റി​യാ​ണ്. 341 പേ​ജു​ള്ള പു​സ്ത​കം ഇ​ന്ന​ലെ സൗ​ജ​ന്യ​മാ​യാ​ണ് വി​ത​ര​ണം ചെ​യ്ത്; വി​ല തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.


പു​സ്ത​ക പ്ര​കാ​ശ​ന സ​മ്മേ​ള​ന​ത്തി​ല്‍ വ​യ​ലാ​ര്‍ജി സെ​ലബ്രേഷ​ന്‍ ക​മ്മ​ിറ്റി ചെ​യ​ര്‍മാ​ന്‍ അ​ഡ്വ.​ എം.​ ലി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ. ഷു​ക്കൂ​ര്‍, കെ.​പി. ശ്രീ​കു​മാ​ര്‍, അ​ജ​യ് ത​റ​യി​ല്‍, ഡി.​ സു​ഗ​ത​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.