വിവിധ തസ്തികകളിലേക്കു പിഎസ്സി ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
Tuesday, September 26, 2023 4:55 AM IST
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (പ്ലംബർ), സാമൂഹ്യ നീതി വകുപ്പിൽ പാർട്ട്ടൈം ടെയിലറിംഗ് ഇൻസ്ട്രക്ടർ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ജൂണിയർ ലക്ചറർ ഇൻ അപ്ലൈഡ് ആർട്ട്, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (ഗവ. ലോ-കോളജുകൾ), ടൗണ്‍ ആൻഡ് കണ്ട്രി പ്ലാനിംഗ് വകുപ്പിൽ അസിസ്റ്റന്റ് ടൗണ്‍ പ്ലാനർ, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം)-ഒന്നാം എൻസിഎ-എൽസി/എഐ, പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിംഗ് ടീച്ചർ (യുപിഎസ്), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് - ഏഴാം എൻസിഎ പട്ടികജാതി, പട്ടികവർഗം,
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യുപിഎസ് ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ്-അഞ്ചാം എൻസിഎ പട്ടികജാതി, പട്ടികവർഗം, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-രണ്ടാം എൻസിഎ, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യുപിഎസ് ടീച്ചർ (മലയാളം മീഡിയം)-ഒന്നാം എൻസിഎ പട്ടികജാതി, പട്ടികവർഗ്ഗം, എൽസി/എഐ, ഒബിസി, ധീവര, മുസ്ലിം, ഹിന്ദു നാടാർ, പോലീസ് (കെസിപി) വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി), പോലീസ് (എപിബി) വകുപ്പിൽ ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ പിഎസ് ടു മാനേജിംഗ് ഡയറക്ടർ-പാർട്ട് 1, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ, എൻസിഎ എന്നീ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.