ഒന്നാം ക്ലാസിൽ എത്തിയത് മൂന്നേകാൽ ലക്ഷം കുരുന്നുകൾ
Friday, June 2, 2023 1:07 AM IST
തിരുവനന്തപുരം: പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലവും വ്യത്യസ്തവുമായ പരിപാടികളാണു സംസ്ഥാനത്തെ സ്കൂളുകളിൽ ഒരുക്കിയത്.ഒന്നാം ക്ലാസിലേക്ക് ഇത്തവണ എത്തിയത് മൂന്നേകാൽ ലക്ഷത്തോളം കുരുന്നുകൾ.
തിരുവനന്തപുരം മലയിൻകീഴ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിലായി സംസ്ഥാനത്ത് ആകെ 13,964 സ്കൂളുകളാണുള്ളത്.
അണ് എയിഡഡ് സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. ആറു പ്രവൃത്തി ദിനത്തിനുശേഷമാകും കൃത്യമായ കണക്കുകൾ ലഭ്യമാകുക.