മേയ് അവസാനത്തോടെ ബാക്കി ഉദ്യോഗാർഥികൾ ഇറ്റലിയിലേക്കു പുറപ്പെട്ടെങ്കിലും ദുബായ്, ഒമാൻ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഇവരെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്നുള്ള പരിശോധനയിലാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. രണ്ടു ദിവസം വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചു.
പത്തോളം പേർ നാട്ടിലെത്തിയതായാണ് സൂചന. മറ്റുള്ളവരെക്കുറിച്ച് വിവരമില്ല. തുടർന്ന് ട്രാവൽ ഏജൻസി ഉടമ റോബിനെ ബന്ധപ്പെട്ടെങ്കിലും ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നിലവിൽ മൂന്നു പേരാണ് കട്ടപ്പന പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഉദ്യോഗാർഥികൾ നൽകിയ പണം കൊല്ലം തൃക്കടവൂർ സ്വദേശി ആന്റണി ജോസഫ്, ഭാര്യ ശൂരനാട് സ്വദേശിനി ജോസി ഹന്ന രാജു എന്നിവർക്ക് കൈമാറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിൽ ഇവരുടെ പങ്ക് എന്താണെന്നതടക്കം പോലീസ് അന്വേഷിച്ചു വരികയാണ്.