അച്ഛനും മകനും മുങ്ങിമരിച്ചു
Sunday, April 2, 2023 1:26 AM IST
കണ്ണൂർ: പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട് അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഇരട്ടത്തോട് ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ജോസ്-ലിസി ദന്പതികളുടെ മകൻ ലിജോ ജോസ് (36), മകൻ നെവിൻ (ആറ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം.
ലിജോയും രണ്ടു മക്കളും ബന്ധുക്കളുടെ മക്കളുമൊത്ത് ഇരട്ടത്തോട് പാലത്തിന് സമീപത്ത് കുളിക്കാൻ എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ പാലത്തിന്റെ തൂണുകളുടെ ചുവട്ടിലെ വലിയ കയത്തിൽ അകപ്പെട്ടു.
ഇരിട്ടിയിലെ ജ്വല്ലറി ജീവനക്കാരനാണ് ലിജോ. തലക്കാണി യുപി സ്കൂൾ യുകെജി വിദ്യാര്ഥിയാണ് നെവിന്. കുവൈത്തില് ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലു വയസുകാരി ഇവാനിയ മകളാണ്. സംസ്കാരം ഇന്ന് 11.30ന് ഒറ്റപ്ലാവ് സെന്റ് അൽഫോൻസാ പള്ളിയിൽ.