പെ​​രി​​ന്ത​​ല്‍​മ​​ണ്ണ പോ​​സ്റ്റ​​ല്‍ വോ​​ട്ട്: ഇ​ല​ക്‌ഷ​ൻ ക​​മ്മീ​​ഷ​​ന്‍റെ നി​​ല​​പാ​​ടു തേ​​ടി
പെ​​രി​​ന്ത​​ല്‍​മ​​ണ്ണ പോ​​സ്റ്റ​​ല്‍ വോ​​ട്ട്:  ഇ​ല​ക്‌ഷ​ൻ ക​​മ്മീ​​ഷ​​ന്‍റെ നി​​ല​​പാ​​ടു തേ​​ടി
Thursday, February 2, 2023 1:50 AM IST
കൊ​​​​ച്ചി: പെ​​​​രി​​​​ന്ത​​​​ല്‍​മ​​​​ണ്ണ നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ സാ​​​​ധു​​​​വാ​​​​യ 482 പോ​​​​സ്റ്റ​​​​ല്‍ വോ​​​​ട്ടു​​​​ക​​​​ള്‍ കാ​​​​ണാ​​​​താ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യോ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ​​​​യോ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ന​​​​ജീ​​​​ബ് കാ​​​​ന്ത​​​​പു​​​​രം ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു തേ​​​​ടി. ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ ഏ​​​​ഴു​​ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം നി​​​​ല​​​​പാ​​​​ട് അ​​​​റി​​​​യി​​​​ക്ക​​​​ണം.

ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പെ​​​​രി​​​​ന്ത​​​​ല്‍​മ​​​​ണ്ണ​​​​യി​​​​ല്‍ നി​​​​ന്ന് ന​​​​ജീ​​​​ബ് കാ​​​​ന്ത​​​​പു​​​​ര​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​തി​​​​ല്‍ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ണ്ടെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് എ​​​​തി​​​​ര്‍ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യി​​​​രു​​​​ന്ന ഇ​​​​ട​​​​തു സ്വ​​​​ത​​​​ന്ത്ര​​​​ന്‍ കെ.​​​​പി.​​​​എം. മു​​​​സ്ത​​​​ഫ ഇ​​​​ല​​​​ക‌്ഷ​​​​ന്‍ ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. ഈ ​​​​ഹ​​​​ര്‍​ജി​​​​യി​​​​ലെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്കി​​​​ടെ​​​​യാ​​​​ണ് പോ​​​​സ്റ്റ​​​​ല്‍ വോ​​​​ട്ടു​​​​ക​​​​ള്‍ കാ​​​​ണാ​​​​താ​​​​യ സം​​​​ഭ​​​​വം പു​​​​റ​​​​ത്തു​​​വ​​​​ന്ന​​​​ത്. ഹ​​​​ര്‍​ജി 10ന് ​​​​വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.