പി.ടി. ചാക്കോ കെപിസിസി പ്രസ് സെക്രട്ടറി
Wednesday, January 25, 2023 2:08 AM IST
തിരുവനനന്തപുരം: കെപിസിസി പ്രസ് സെക്രട്ടറിയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി. ടി.ചാക്കോയെ നിയമിച്ചു. പിആർഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച അദ്ദേഹം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
പത്തോളം പത്രപ്രവർത്തക അവാർഡുകൾ നേടിയ പി.ടി. ചാക്കോ സംവിധാനം ചെയ്ത "ശുഹൈബ് എന്ന പോരാളി’ഡോക്യുമെന്ററിക്ക് നിരവധി ദേശീയ - അന്തർദേശീയ അവാർഡുകൾ ലഭിച്ചിരുന്നു. മുൻപും അദ്ദേഹം കെപിസിസി പ്രസ് സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്.