പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന് അ​നു​കൂ​ല​മാ​യി ഇന്നലെയും പ്ര​ക​ട​നം; കേസെടുത്തു പോലീസ്
പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന് അ​നു​കൂ​ല​മാ​യി ഇന്നലെയും പ്ര​ക​ട​നം; കേസെടുത്തു പോലീസ്
Thursday, September 29, 2022 1:19 AM IST
നെ​​ടു​​ങ്ക​​ണ്ടം: നി​​രോ​​ധി​​ക്ക​​പ്പെ​​ട്ട പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ടി​​ന് അ​​നു​​കൂ​​ല​​മാ​​യി ഇ​​ടു​​ക്കി രാ​​മ​​ക്ക​​ല്‍​മേ​​ട്ടി​​ല്‍ പ്ര​​ക​​ട​​നം. കേ​​ന്ദ്രസ​​ര്‍​ക്കാ​​ര്‍ പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ടി​​നെ അ​​ഞ്ചു​ വ​​ര്‍​ഷ​​ത്തേ​​ക്കു നി​​രോ​​ധി​​ച്ച​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ​​യാ​​ണ് ഏ​​ഴോ​​ളം പേ​​ര്‍ പി​​എ​​ഫ്ഐ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​മ്പ​​തോ​​ടെ പെ​​ട്ടെ​​ന്നെ​​ത്തി​​യ സം​​ഘം പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ടി​​ന് അ​​നു​​കൂ​​ല​​മാ​​യി മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ആ​​ര്‍​എ​​സ്എ​​സി​​നെ തെ​​രു​​വി​​ല്‍ നേ​​രി​​ടു​​മെ​ന്ന മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി​​യാ​​ണ് പ്ര​​ക​​ട​​നം ന​​ട​​ന്ന​​ത്. പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​വ​​ര്‍ എ​​സ്ഡി​​പി​​ഐ പ്ര​​വ​​ര്‍​ത്ത​​ക​​രാ​​ണെ​​ന്നു സൂ​​ച​​ന​​യു​​ണ്ട്. പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ടി​​ന്‍റെ കൊ​​ടി​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കാ​​തെ അ​​നു​​കൂ​​ല മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക​​ളു​​മാ​​യാ​​ണ് ഇ​​വ​​ര്‍ പ്ര​​ക​​ട​​ന​​മാ​​യി എ​​ത്തി​​യ​​ത്.

അ​​തി​​ര്‍​ത്തി പ്ര​​ദേ​​ശ​​മാ​​യ ബാ​​ല​​ന്‍​പി​​ള്ള​​സി​​റ്റി​​യും സ​​മീ​​പ മേ​​ഖ​​ല​​ക​​ളാ​​യ തൂ​​ക്കു​​പാ​​ല​​വും പു​​ഷ്പ​​ക്ക​​ണ്ട​​വും പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ടി​​നു ജി​​ല്ല​​യി​​ല്‍ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ വേ​​രോ​​ട്ട​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ണ്. മു​​മ്പു നി​​ര​​വ​​ധി ത​​വ​​ണ ഇ​​വി​​ടെ സം​​ഘ​​ര്‍​ഷ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​വ​​ര്‍​ക്കു പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ടു​​മാ​​യി ബ​​ന്ധ​​മു​​ണ്ടോ എ​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സും ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​ഭാ​​ഗ​​വും അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.


പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​വ​​ര്‍​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്ത​​താ​​യി നെ​​ടു​​ങ്ക​​ണ്ടം സി​​ഐ ബി.​​എ​​സ്. ബി​​നു പ​​റ​​ഞ്ഞു. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ച്ചു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

എ​​ന്നാ​​ല്‍, പ്ര​​ക​​ട​​ന​​വു​​മാ​​യി ത​​ങ്ങ​​ള്‍​ക്കു ബ​​ന്ധ​​മി​​ല്ലെ​ന്നു പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു. പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ഒ​​രി​​ട​​ത്തും പ്ര​​ക​​ട​​ന​​ങ്ങ​​ളോ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ളോ സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്നും നേ​​താ​​ക്ക​​ള്‍ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.