സുധാകരനെതിരേയുള്ള കേസ്: പിന്നിൽ ഗൂഢലക്ഷ്യമെന്ന് ചെന്നിത്തല
Sunday, August 14, 2022 11:54 PM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരേ തെളിവില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിനു പിന്നിൽ ഗൂഢലക്ഷ്യമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പിണറായി വിജയന്റെ അസഹിഷ്ണത വാനോളമെത്തിയിരിക്കുന്നു. മാറി മാറി വന്ന ഇടത് സർക്കാർ അന്വേഷിച്ചിട്ട് സുധാകരനെതിരേ ഒരു തുന്പും കണ്ടെത്താത്ത കേസിലെ താത്പര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാം. താൻ ഏകാധിപതിയെന്ന ഹുങ്കിലാണ് മുഖ്യമന്ത്രി തന്റെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ മുതിർന്ന നേതാക്കളെ പോലും കരുതൽ തടങ്കൽ എന്ന പേരിൽ പോലീസ് പിടിച്ചു കൊണ്ടു പോകുന്നത്.
നിങ്ങൾ എത്ര കേസെടുത്താലും കരുതൽ തടങ്കലും കള്ളക്കേസുകളും കെട്ടിച്ചമച്ചാലും ഞങ്ങളെ തളർത്താമെന്നു കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.