കൽപ്പറ്റയിൽ കൂറ്റൻ പ്രതിഷേധ റാലിയുമായി യുഡിഎഫ്
Sunday, June 26, 2022 12:56 AM IST
കൽപ്പറ്റ: രാഹുൽഗാന്ധി എംപിയുടെ ഓഫീസിൽ നടന്ന എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് നഗരത്തിൽ നടത്തിയതു കൂറ്റൻ റാലി. കോടതി പരിസരത്തു ആരംഭിച്ച് പുതിയ സ്റ്റാൻഡിനടുത്ത് സമാപിച്ച റാലിയിൽ സ്ത്രീകൾ അടക്കം അനേകം യുഡിഎഫ് നേതാക്കളും പ്രവർത്തകരും അണിനിരന്നു. സർക്കാരിനും സിപിഎമ്മിനും എതിരേ മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു. റാലിക്കിടെ ദേശാഭിമാനി ജില്ലാ ബ്യൂറോക്കു നേരേ കല്ലെറുണ്ടായി.