വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ നി​യ​മ​നം: ഫ​യ​ല്‍ ഹാ​ജ​രാ​ക്കണം
Friday, May 20, 2022 2:15 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള സെ​​​ല​​​ക്‌ഷന്‍ ക​​​മ്മി​​​റ്റി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വി​​​ശ​​​ദ​​​മാ​​​ക്കു​​​ന്ന ഫ​​​യ​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗ​​​ത്തെ നി​​​യ​​​മി​​​ക്കാ​​​ന്‍ വ​​​ഴി​​​വി​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്നെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് കേ​​​ര​​​ള ഹൈ​​​ടെ​​​ന്‍​ഷ​​​ന്‍ ആ​​​ന്‍​ഡ് എ​​​ക്സ്ട്രാ ഹൈ ​​​ടെ​​​ന്‍​ഷ​​​ന്‍ ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ക​​​ണ്‍​സ്യൂ​​​മേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗ​​​മാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി ടി.​​​ആ​​​ര്‍. ഭു​​​വ​​​നേ​​​ന്ദ്ര​​​പ്ര​​​സാ​​​ദ്, എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി ജോ​​​ര്‍​ജി. ടി. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ജ​​​സ്റ്റീ​​​സ് അ​​​മി​​​ത റാ​​​വ​​​ലാ​​​ണ് ഈ ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്. ഹ​​​ര്‍​ജി തി​​​ങ്ക​​​ളാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.