വാ​ള​റ​യി​ൽ ടോ​റ​സ് ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ മ​രി​ച്ചു
വാ​ള​റ​യി​ൽ ടോ​റ​സ് ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ മ​രി​ച്ചു
Wednesday, January 26, 2022 2:27 AM IST
അ​​ടി​​മാ​​ലി: കൊ​​ച്ചി - ധ​​നു​​ഷ്ക്കോ​​ടി ദേ​​ശീ​​യ​​പാ​​ത​​യു​​ടെ ഭാ​​ഗ​​മാ​​യ വാ​​ള​​റ​​യി​​ൽ ടോ​​റ​​സ് ലോ​​റി കൊ​​ക്ക​​യി​​ലേ​​ക്ക് മ​​റി​​ഞ്ഞ് ര​​ണ്ടു പേ​​ർ മ​​രി​​ച്ചു. ത​​ല​​ക്കോ​​ട് സ്വ​​ദേ​​ശി​​ക​​ളാ​​യ വ​​രാ​​പ്പു​​റ​​ത്ത് സി​​ജു (33), താ​​ന്നി​​ച്ചു​​വ​​ട്ടി​​ൽ സ​​ന്തോ​​ഷ് (34)എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്.

അ​​ടി​​മാ​​ലി​​യി​​ൽ നി​​ന്നും കോ​​ത​​മം​​ഗ​​ലം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന ടോ​​റ​​സ് ലോ​​റി തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി എ​​ട്ടോ​​ടെ​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. എ​​തി​​ർ​​ദി​​ശ​​യി​​ൽ നി​​ന്നും വ​​ന്ന മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തി​​ന് വീ​​തി കു​​റ​​ഞ്ഞ ഭാ​​ഗ​​ത്തു റോ​​ഡി​​ന്‍റെ ഓ​​ര​​ത്തേ​​ക്ക് ഒ​​തു​​ക്കി​​യ​​പ്പോ​​ൾ ലോ​​റി കൊ​​ക്ക​​യി​​ലേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പോ​​ലീ​​സ് ന​​ൽ​​കു​​ന്ന വി​​വ​​രം. 300 അ​​ടി​​യോ​​ളം താ​​ഴ്ച്ച​​യു​​ള്ള കൊ​​ക്ക​​യി​​ലേ​​ക്ക് പ​​തി​​ച്ച ലോ​​റി പ​​ല ത​​വ​​ണ മ​​റി​​ഞ്ഞ് ദേ​​വി​​യാ​​ർ പു​​ഴ​​യി​​ലേ​​ക്ക് പ​​തി​​ക്കും മു​​ന്പ് മ​​ര​​ത്തി​​ൽ ത​​ങ്ങി നി​​ന്നു.​​താ​​ഴേ​​ക്ക് പ​​തി​​ച്ച ആ​​ഘാ​​ത​​ത്തി​​ൽ ലോ​​റി​​യു​​ടെ ക്യാ​​ബി​​നും മ​​റ്റു ഭാ​​ഗ​​വും വേ​​ർ​​പ്പെ​​ട്ടു.


​​ത​​ല​​കീ​​ഴാ​​യി കി​​ട​​ന്നി​​രു​​ന്ന ക്യാ​​ബി​​നു​​ള്ളി​​ൽ ഡ്രൈ​​വ​​ർ സി​​ജു​​വും സ​​ഹാ​​യി സ​​ന്തോ​​ഷും കു​​രു​​ങ്ങി കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു.​​ മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ട ര​​ക്ഷാ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നൊ​​ടു​​വി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഇ​​രു​​വ​​രേ​​യും വാ​​ഹ​​ന​​ത്തി​​ൽ നി​​ന്നും പു​​റ​​ത്തെ​​ടു​​ത്തെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഇ​​രു​​വ​​രെ​​യും സം​​സ്ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.