കാക്കിയിട്ടവര് അവര്‍ക്ക് അനുകൂലമായേ നിലപാട് സ്വീകരിക്കൂ: ഹൈക്കോടതി
Tuesday, December 7, 2021 12:47 AM IST
കൊച്ചി: കാക്കിയിട്ടവര് കാക്കിയിട്ടവര്ക്കനുകൂലമായേ നിലപാട് സ്വീകരിക്കൂ എന്നും ഡിജിപിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും ഹൈക്കോടതിയുടെ വിമര്‍ശനം.
മൊബൈല്‍ മോഷ്ടിച്ചെന്നാ രോപിച്ച് എട്ടു വയസുള്ള പെൺകുട്ടിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് പോലീസിന്റെ നടപടികളെ വിമര്‍ശിച്ചത്.
സംശയത്തിന്റെ പേരില്‍ കുട്ടിയെ പരിശോധിക്കണമെന്ന പോലീസ് ഉദ്യോഗസ്ഥയുടെ നിലപാട് കാടത്തമാണെന്ന് കോടതി പറഞ്ഞു.