ക്നാനായ കുടിയേറ്റ അനുസ്മരണ സംഗമം മാർച്ച് ഏഴിന്
Saturday, January 23, 2021 1:37 AM IST
കോട്ടയം: എഡി 345 മാർച്ച് ഏഴിനു ക്നായിതോമായുടെയും ഉറഹാ മാർ ഒൗസേപ്പിന്റെയും നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്കു നടന്ന പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് ’കുടിയേറ്റ അനുസ്മരണ സംഗമവും ക്നായി തോമാദിനാചരണവും’ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കും.
എഡി 345 മാർച്ച് ഏഴിനാണു കുടിയേറ്റം നടന്നതെന്ന ചരിത്ര പഠനങ്ങളുടെ വെളിച്ചത്തിലാണ് കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ക്നായിതോമാ ഭവനിൽ മാർച്ച് ഏഴിനു കുടിയേറ്റ അനുസ്മരണസംഗമവും ക്നായി തോമാദിനാചരണവും സംഘടിപ്പിക്കുന്നത്.