ആലുവ സെന്റ് സേവ്യേഴ്സ് കോളജിന് അംഗീകാരം
Monday, October 19, 2020 11:09 PM IST
ആലുവ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ ഇന്നവേഷൻ റാങ്കിംഗിൽ സെന്റ് സേവ്യേഴ്സ് കോളജിന് ഫൈവ് സ്റ്റാർ അംഗീകാരം. ഈ അംഗീകാരം ലഭിച്ച ദേശീയ തലത്തിലെ 125 കോളജുകളിൽ കേരളത്തിൽ നിന്നുള്ള ഏക ആർട്സ് ആൻഡ് സയൻസ് കോളജ് സെന്റ് സേവ്യേഴ്സാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലാണ് റാങ്കുകൾ പ്രഖ്യാപിച്ചത്.
നൂതന ആശയ വികസനം, സംരംഭകത്വം, ബൗദ്ധിക സ്വത്തവകാശം എന്നീ ഘടകങ്ങളെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർഥികളിൽ നൂതന ആശയങ്ങളെ വളർത്തിയെടുക്കുക, വിദ്യാർഥിനികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2019ലാണ് സെന്റ് സേവ്യേഴ്സിൽ ഇന്നവേഷൻ കൗൺസിൽ സ്ഥാപിതമായത്.