കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ്ഥാ​പ​കദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Wednesday, September 30, 2020 12:46 AM IST
കൊ​​​ച്ചി: ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ സം​​​ഘ​​​ട​​​ന​​​യാ​​​യ കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ 58-ാം സ്ഥാ​​​പ​​​ക ദി​​​നാ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഓ​​​ണ്‍​ലൈ​​​ന്‍ മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ന്ന ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി ജി.​ ​​സു​​​ധാ​​​ക​​​ര​​​ന്‍ നി​​​ര്‍​വ​​​ഹി​​​ച്ചു.

കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ കാ​​​ന്‍​സ​​​ര്‍ പ്ര​​​വ​​​ര്‍​ത്ത​​​ന മേ​​​ഖ​​​ല​​​യി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന ആ​​​ശാ​​കി​​​ര​​​ണം കാ​​​ന്‍​സ​​​ര്‍ സു​​​ര​​​ക്ഷാ യ​​​ജ്ഞ​​​ത്തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച ടെ​​​ലി മെ​​​ഡി​​​സി​​​ന്‍ കാ​​​മ്പ​​​യി​​ന്‍റെ സം​​​സ്ഥാ​​​ന ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കാ​​​ഞ്ഞി​​​ര​​​പ്പള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ചു.


കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​പോ​​​ള്‍ മൂ​​​ഞ്ഞേ​​​ലി മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി​, ഫാ. ​​​ജേ​​​ക്ക​​​ബ് മാ​​​വു​​​ങ്ക​​​ല്‍, ഡോ. ​​​പി. ജ​​​യ​​​ശ​​​ങ്ക​​​ര്‍, ബി​​​ന്ദു റോ​​​ണി, ശേ​​​ഖ​​​ര്‍ ലൂ​​​ക്കോ​​​സ് കു​​​ര്യാ​​​ക്കോ​​​സ്, സി.​​​ടി. നെ​​​ല്‍​സ​​​ണ്‍, ബ​​​ബി​​​ത ആ​​​ലി, അ​​​ബീ​​​ഷ് ആ​​​ന്‍റ​​​ണി, അ​​​തി​​​ഥിത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ല്‍നി​​​ന്ന് എം​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ബി​​​എ ഹി​​​സ്റ്റ​​​റി ആ​​​ന്‍​ഡ് ആ​​​ര്‍​ക്കി​​​യോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​യി​​​ല്‍ ഒ​​​ന്നാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ പാ​​​യ​​​ല്‍​കു​​​മാ​​​രി​ എ​​ന്നി​​വ​​ർ സം​​സാ​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.