ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
Wednesday, September 30, 2020 12:23 AM IST
തിരുവനന്തപുരം: ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസുകളിൽ പഠനം നടത്തുന്ന 40 ശതമാനത്തിൽ കുറയാതെ ഡിസ്എബിലിറ്റിയുള്ളതും 2,50,000 രൂപയിൽ കവിയാതെ കുടുംബവാർഷിക വരുമാനമുള്ളവരുമായിരിക്കണം. നിശ്ചയിക്കപ്പെട്ട വ്യവസ്ഥകൾക്ക് വിധേയമായി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായി ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം. നേരിട്ടുള്ള അപേക്ഷ പരിഗണിക്കില്ല. www.webcrtsrave l.com/tourism-help-desk/ എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴിയോ 6238059497 വാട്സപ്പ് നമ്പറിലോ ബന്ധപ്പെടണം.