കാർഷിക ബിൽ: പ്രതിഷേധം ശക്തമാക്കണമെന്ന് പി.സി. ജോർജ്
Wednesday, September 23, 2020 12:27 AM IST
കോട്ടയം: കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയ കാർഷിക ബില്ലിനെതിരേ പ്രതിഷേധം ശക്തമാക്കണമെന്ന് പി.സി. ജോർജ് എംഎൽഎ. കേരള ജനപക്ഷം സെക്കുലർ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കാൻ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ സർക്കാർ തയാറാകണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.
കാർഷിക ബില്ലിനെതിരെ 25നു കളക്ടറേറ്റുകളുടെ മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാനും നേതൃയോഗം തീരുമാനിച്ചു.
ചെയർമാൻ ഇ.കെ. ഹസൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഫ. സെബാസ്റ്റ്യൻ ജോസഫ്, ജോർജ് ജോസഫ് കാക്കനാട്ട്, സെബി പറമുണ്ട, ജോയിസ് സ്കറിയാ, ഉമ്മച്ചൻ കൂറ്റനാൽ, ഷൈജോ ഹസൻ, കെ.എഫ്. കുര്യൻ, ജോർജ് വടക്കേൽ, ഇന്ദിര ശിവദാസ്, ജോസ് പട്ടിക്കാട്, റജി കെ. ചെറിയാൻ, ബാബു ഏബ്രഹാം, റഷീദ് അബൂബക്കർ, കെ.ജി. യേശുദാസ്, സതീഷ് കരിപ്പൂർ, ഷോണ്‍ ജോർജ്, റെനീഷ് ചൂണ്ടച്ചേരി, ആർ. കൃഷ്ണരാജ് തുടങ്ങിയവർ പ്രസംഗിച്ചു.