2858 പ്രവാസികൾ ഇന്ന് നെടുന്പാശേരിയിൽ എത്തും
Sunday, July 5, 2020 12:48 AM IST
നെടുമ്പാശേരി: പതിമൂന്നു വിമാനങ്ങളിലായി ഇന്ന് 2,858 പ്രവാസികൾ നെടുന്പാശേരിയിലെത്തും. ഉക്രയിനില്‍ നിന്ന് രണ്ടു വിമാനങ്ങളിലായി 540 പേരാണ് എത്തുന്നത്. ഷാര്‍ജ, മോസ്കോ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ യഥാക്രമം പുലര്‍ച്ചെ രണ്ടിനും 5.35നും അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് 4.20നും എത്തി.
ഉക്രയിനിലെ കീവില്‍ നിന്നുള്ള അസൂര്‍ എയര്‍ 6.45നും, ഷാര്‍ജയില്‍നിന്നു എയര്‍ അറേബ്യ രാവിലെ എട്ടിനും, ദുബൈയില്‍ നിന്നു ഫ്ലൈ ദുബൈ ഉച്ചയ്ക്ക് 12.05നും, രാത്രി 11നും ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനം 7.10നും, ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 7.45നും കീവില്‍ നിന്ന് ഉക്രയിൻ എയര്‍ 8.30നും, ദുബൈയില്‍ നിന്ന് എമിറെറ്റ്സ് 10നും നെടുന്പാശേരിയിൽ എത്തിച്ചേരും.