ധന്യൻ മാർ കുര്യാളശേരി ആത്മീയദർശനം പകർന്ന പുണ്യാചാര്യൻ: മാർ പെരുന്തോട്ടം
Tuesday, June 2, 2020 11:57 PM IST
ചങ്ങനാശേരി: ധന്യൻ മാർ തോമസ് കുര്യാളശേരി ദൈവജനത്തിന് ആത്മീയ ദർശനം പകർന്ന് നൽകിയ പുണ്യാത്മാവായിരുന്നുവെന്നു ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാസന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായിരുന്ന ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 95-ാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് അദ്ദേഹം കബറടങ്ങിയിരിക്കുന്ന മെത്രാപ്പോലീത്തൻപള്ളിയിൽ വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്.
മെത്രാപ്പോലീത്തൻ പള്ളി വികാരി ഫാ. കുര്യൻ പുത്തൻപുര സഹകാർമികത്വം വഹിച്ചു. നാമകരണനടപടിയുടെ പോസ്റ്റുലേറ്റർ സിസ്റ്റർ തെരേസ നടുപടവിൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ മേഴ്സി നെടുംപുറം, കൗണ്‍സിലർ സിസ്റ്റർ റോസ് കാഞ്ഞിരംകാല, മദർ സിസ്റ്റർ ജ്യോതി, സിസ്റ്റർ റോസ് അൽഫോൻസ് എന്നിവർ നേതൃത്വം നൽകി. കോവിഡ് 19 നിയന്ത്രണമുള്ളതിനാൽ വിശ്വാസികൾ വീഡിയോവഴി ചടങ്ങുകളിൽ പങ്കെടുത്തു.