കുറിപ്പടി നൽകാൻ ഡോക്ടർമാരെ നിർബന്ധിക്കില്ല: മുഖ്യമന്ത്രി
Wednesday, April 1, 2020 12:12 AM IST
തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് കുറിപ്പടി നൽകാൻ ഡോക്ടർമാരെ നിർബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ സാമൂഹ്യ പ്രതിസന്ധികളെ മറികടക്കുകയാണ് ലക്ഷ്യം. മദ്യാസക്തിയുള്ള ആളുകൾക്ക് വീടിനടുത്തുള്ള വിമുക്തി കേന്ദ്രവുമായി ബന്ധപ്പെടാൻ കുടുംബാംഗങ്ങളുടെ പിന്തുണയോടു കൂടി ശ്രമിക്കണം. അങ്ങനെ മദ്യാസക്തിയിൽ നിന്ന് മോചനം നേടാൻ മദ്യത്തിന് അടിമപ്പെട്ടു പോയവർ ഈ ഘട്ടത്തിൽ ശ്രമിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.