എൻ. റാമിനു മീഡിയ അക്കാദമി ദേശീയ പുരസ്കാരം
Thursday, January 23, 2020 11:18 PM IST
കൊച്ചി: അതിവിശിഷ്ട മാധ്യമ പ്രവർത്തനത്തിനുള്ള കേരള മീഡിയ അക്കാദമിയുടെ ദേശീയ മാധ്യമ പുരസ്കാരത്തിനു ദി ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസ് ചെയർമാൻ എൻ. റാം അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണു പുരസ്കാരം. അക്കാദമിയുടെ നാല്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നിർഭയവും മികവുറ്റതുമായ മാധ്യമപ്രവർത്തനത്തിന് ഏർപ്പെടുത്തിയതാണു പുരസ്കാരമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പത്രസമ്മേളനത്തിൽ പറഞ്ഞു.