അരൂരിലും കോന്നിയിലും ഹൈന്ദവ സ്ഥാനാർഥികൾ വേണമെന്ന് വെള്ളാപ്പള്ളി നടേശൻ
Monday, September 23, 2019 12:56 AM IST
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും കോന്നിയിലും ഹൈന്ദവ സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ എടാ, പോടാ ശൈലി മാറണം. അരൂരിൽ ഭൂരിപക്ഷ സമുദായാംഗത്തെ സ്ഥാനാർഥിയായി പരിഗണിക്കാൻ മുന്നണികൾ മര്യാദ കാണിക്കണം. വട്ടിയൂർക്കാവിൽ കുമ്മനത്തെയും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെയും പരിഗണിക്കണം. രണ്ടു പേർക്കും വിജയസാധ്യതയുണ്ട്. സംഘടനാപരമായി എൽഡിഎഫിന് ശക്തിയുണ്ട്. കേരള കോണ്‍ഗ്രസിനെ ജനം വെറുത്തു. പാലായിൽ ചെറിയ ഭൂരിപക്ഷത്തിൽ കാപ്പൻ ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.