എൻജിനിയറിംഗ് വിദ്യാർഥികൾക്കു സ്കോളർഷിപ്
Saturday, August 17, 2019 11:38 PM IST
തിരുവനന്തപുരം: യുഎസിലെ ഹൂസ്റ്റണിലുള്ള മലയാളി എൻജിനിയേഴ്സ് അസോസിയേഷന്റെ സ്കോളർഷിപ്പിനു കേരളത്തിലെ ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വർഷം 600 ഡോളർ (ഏകദേശം 42,000 രൂപ) ആണ് സ്കോളർഷിപ് തുക. കുടുംബത്തിന്റെ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയരുത്.ഒക്ടോബർ 15 നകം അപേക്ഷിക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: www.meahouston.org