തളിയിൽ വോട്ടിംഗ് രാത്രി എട്ടുവരെ
1479069
Thursday, November 14, 2024 6:55 AM IST
എരുമപ്പെട്ടി: ചേലക്കര മണ്ഡലത്തിലെ വരവൂർ തളിയിലെ ഏഴാംനന്പർ ബൂത്തിൽ പോളിംഗ് സമയം അവസാനിച്ചിട്ടും വൻതിരക്ക് അനുഭവപ്പെട്ടു. സ്ത്രീകളുൾപ്പടെ നൂറിലധികം ആളുകൾ വോട്ട് ചെയ്യാനായി പോളിംഗ് സ്റ്റേഷനിൽ കാത്തുനിൽക്കുന്ന അവസ്ഥയുണ്ടായി.
കൊറ്റുപുറം മുതൽ തിച്ചൂർവരെ വ്യാപിച്ചുകിടക്കുന്ന ബൂത്തിൽനിന്നും നിരവധി ആളുകൾ ആറുമണിക്കുമുൻപ് എത്തിയിരുന്നെങ്കിലും പോളിംഗ് സ്റ്റേഷനിലുള്ള ചെറിയ അസൗകര്യം വോട്ടിംഗിനെ ബാധിച്ചു. ഇഴഞ്ഞുനീങ്ങിയ വോട്ടിംഗാണ് നീണ്ട നിര സൃഷ്ടിച്ചത്. എട്ടുമണിയോടെ പോളിംഗ് ബൂത്തിലെത്തിയ മുഴുവൻ വോട്ടർമാരും വോട്ടുചെയ്തു.