അജാതശിശുക്കളുടെ സ്മാരകത്തിൽ പ്രാർഥനയും പുഷ്പാർച്ചനയും നടത്തി
1478811
Wednesday, November 13, 2024 7:10 AM IST
തൃശൂർ: അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ പാപപരിഹാര ബലിയർപ്പണവും അജാതശിശുക്കളുടെ സ്മാരകത്തിൽ പ്രാർഥനയും പുഷ്പാർച്ചനയും നടത്തി. ഉദരങ്ങളിൽവച്ച് ജീവൻ വെടിഞ്ഞ ശിശുക്കൾക്കുവേണ്ടിയും ഭ്രൂണഹത്യ എന്ന തിന്മ പ്രവർത്തിച്ചവരുടെയും അതിനു കൂട്ടുനിന്നവരുടെയും മാനസാന്തരത്തിനുവേണ്ടിയും പാപപരിഹാര ബലിയർപ്പണവും പ്രാർഥനയും നടന്നു.
വ്യാകുലമാതാവിൻ ബസിലിക്കയിൽ നടന്ന ദിവ്യബലിക്ക് ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ കാർമികത്വം വഹിച്ചു. പുത്തൻപള്ളി വികാരി ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് അജാതശിശുക്കളുടെ സ്മാരകത്തിൽപ്രാർഥനയ്ക്കു നേതൃത്വം നല്കി. പ്രോലൈഫ് സമിതി പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. അനീഷ് കൂത്തൂർ, ജോജു ജോസ്, പ്രിൻസ് കരേക്കാട്ടിൽ, ഇ.സി. ജോർജ് മാസ്റ്റർ, രാജൻ ആന്റണി, ശോഭ ജോൺസൺ, ബാബു മോസസ്, ഷീബ ബാബു, റോസിലി മാത്യു, ഉഷടീച്ചർ എന്നിവർ നേതൃത്വം നൽകി.