തൃ​ശൂ​ർ: ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യി യാ​ത്ര​ക്കാ​ർ​ക്കും ബ​സു​കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി​യി​രു​ന്ന ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​നൊ​രു​ങ്ങി കോ​ർ​പ​റേ​ഷ​ൻ.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ മ ു​ന്പ് രാ​ജ​ൻ പ​ല്ല​ൻ മേ​യ​റാ​യി​രു​ന്ന കാ​ല​ത്ത് സ്റ്റാ​ൻ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗം കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ​തു​പോ​ലെ ന​വീ​ക​രി​ക്കാ​ നാ​ണു പ​ദ്ധ​തി.

ഇ​തോ​ടൊ​പ്പം സ്റ്റാ​ൻ​ഡി​ന​ക​ത്തെ ശൗ​ചാ​ല​യം, പൊ​ട്ടി​പ്പൊ​ളി​ഞ്ഞ തൂ​ണു​ക​ൾ, നി​ലം എ​ന്നി​വ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കും.

ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പെ​യി​ന്‍റ് ചെ​യ്തു മോ​ടി​കൂ​ട്ടും. ലൈ​ റ്റ്, വെ​ള്ളം സൗ​ക​ര്യ​ങ്ങ​ളും സി​സി​ടി​വി​യും സ്ഥാ​പി​ക്കും.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി സ്റ്റാ​ൻ​ഡി​ന​ടു​ത്തു തെ​ക്കു​ഭാ​ഗ​ത്ത് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ൽ താ​ത്കാ​ലി​ക ബ​സ് സ്റ്റാ​ൻ​ഡ് സ​ജ്ജീ​ക​രി​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ, മാ​ള, തൃ​പ്ര​യാ​ർ,

പീ​ച്ചി, മാ​ന്ദാ​മം​ഗ​ലം, പാ​ല​ക്കാ​ട്, ഗോ​വി​ന്ദാ​പു​രം, കൊ​ഴി​ഞ്ഞാ​ന്പാ​റ, പൊ​ള്ളാ​ച്ചി, കോ​യ​ന്പ​ത്തൂ​ർ ബ​സു​ക​ൾ ഇ​വി​ടെ​നി​ന്നാ​ണു പു​റ​പ്പെ​ടു​ക.

നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗം കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്താ​ത്ത​തി​നെ​തി​രേ ഒ​രു​വി​ഭാ​ഗം ബ​സ് തൊ​ഴി​ലാ​ളി​ക​ൾ സ്റ്റാ​ൻ​ഡ് ഫീ​സ് കൊ​ടു​ക്കാ​തെ ആ​ഴ്ച​ക​ൾ​ക്കു​മു​ന്പേ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

ശ​ക്ത​ൻ സ്റ്റാ​ൻ​ഡ് കോ​ൺ​ക്രീ​റ്റിം​ഗ് ഉ​ദ്ഘാ​ട​നം 15നു ​രാ​വി​ലെ പ​ത്തി​നു പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​മെ​ന്നു മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്, ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, ക​രോ​ളി​ൻ ജെ​
റി​ഷ് പെ​രി​ഞ്ചേ​രി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.