ഒളിവിൽകഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
1479059
Thursday, November 14, 2024 6:55 AM IST
വാടാനപ്പള്ളി: വധശ്രമക്കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. വാടാനപ്പിള്ളി സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽകേസുകളിലെ പ്രതിയുമായ ഏഴാംകല്ല് മാളുത്തറ രഘു എന്ന കണ്ണനെ(38)യാണ് ഐഎസ്എച്ച് ഒ ബി.എസ്. ബിനുവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ ആറിനാണ് അയൽവാസിയായ ഏഴാംകല്ല് സ്വദേശി ഗീതാനന്ദൻ(54)എന്നയാളെ രഘു ആക്രമിച്ചത്. ഗീതാനന്ദന്റെ മൂന്ന് വാരിയെല്ലുകൾ ഒടിഞ്ഞു.
സംഭവത്തിനുശേഷം ഒളിവിൽപോയ കണ്ണനെ തൃശൂർ അത്താണിയിൽനിന്നാണ് പിടികൂടിയത്.
എസ്ഐ ശ്രീലക്ഷ്മി, സിപിഒമാരായ ശ്രീജിത്ത്, അലി, രൺദീപ്, വിനോദ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എൻ.ആർ. സുനീഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.