കുന്നംകുളത്ത് ക്രിമറ്റോറിയം പ്രവർത്തിക്കാത്തതിൽ കൗൺസിൽ യോഗത്തിൽ പ്രതിഷേധം
1478810
Wednesday, November 13, 2024 7:10 AM IST
കുന്നംകുളം: കുന്നംകുളം നഗരസഭയിലെ അടുപ്പുട്ടിയിൽ പ്രവർത്തിച്ചിരുന്ന ക്രിമറ്റോറിയം മാസങ്ങളായി അടഞ്ഞുകിടക്കുന്ന തിൽ പ്രതിഷേധിച്ച് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തിൽ മുങ്ങി.
ക്രിമറ്റോറിയം പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ച് ഭരണപക്ഷക്കാർ വിരുദ്ധ അഭിപ്രായങ്ങളാണ് പറയുന്നതെന്നും ക്രിമറ്റോറിയം ശരിയാക്കാതെ കിടക്കുന്നത് ജനങ്ങളോടുള്ള അവഗണനയാണെന്നും പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു.
നഗരസഭയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച്് കോൺഗ്രസും ബിജെപിയും ആർഎംപിയും ചേർന്ന് ചെയർപേഴ്സൺ സീതാരവീന്ദ്രന്റെ ചേമ്പർ ഉപരോധിച്ചു പ്രതിഷേധം നടത്തി.
കൗൺസിൽ തുടർന്ന് നടത്താൻ സാധിക്കാത്തതിനാൽ ചെയർപേഴ്സൺ യോഗം പിരിച്ചുവിടുകയായിരുന്നു.
അജണ്ടകളെല്ലാം പാസാക്കിയതായി അറിയിച്ചു കൊണ്ടാണ് യോഗം പിരിച്ചുവിട്ടത്.