അബുദാബിയിൽ അന്തരിച്ചു
1478108
Sunday, November 10, 2024 11:32 PM IST
വാടാനപ്പള്ളി: റഹ്മത്ത് നഗറിനു വടക്ക് അമ്പലത്ത് വീട്ടിൽ പരേതനായ മുഹമ്മദ് മകൻ സൈതുമുഹമ്മദ്(65) ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു. മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. അബുദാബി ഇസ്ലാമിക് കൾച്ചറൽ സെന്റർ (ഐസിസി) ഭാരവാഹിയാണ്.
ഭാര്യ: ലൈല. മക്കൾ: സ്വാലിഹ്(ഖത്തർ), സിയാദ് (ദുബായ്), ഹിദായ, ഹിസാന. മരുമക്കൾ: ഉസ്മാൻ, ഹൂറുൽ ലാസ്മി, ഷജീബ. കബറടക്കം ഇന്ന് രാവിലെ ഒന്പതിന് റഹ് മത്ത് നഗർ ചടയൻകുട്ടി ഹാജി മസ്ജിദ് കബർസ്ഥാനിൽ.