ജ​പ്തി ചെ​യ്ത കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്ന്
Friday, September 13, 2024 11:50 PM IST
മുഹ​മ്മ: കേ​ര​ള ബാ​ങ്ക് വീ​ട് ജ​പ്തി ചെ​യ്ത​തി​നെതു​ട​ർ​ന്ന് പെ​രു​വ​ഴി​യി​ലാ​യ ആ​ര്യ​ക്ക​ര പു​ളി​ക്ക​ൽ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ​യും കു​ടും​ബ​ത്തെ​യും ഹി​ന്ദു ഐ​ക്യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യി വീ​ട് ജ​പ്തി ചെ​യ്ത ന​ട​പ​ടി​യി​ൽ ഭൂ​മാ​ഫി​യാ ബ​ന്ധ​മു​ള്ള​താ​യി രാ​ജേ​ന്ദ്ര​പ്ര​സാ​ദും കു​ടും​ബ​വും ഹി​ന്ദു ഐ​ക്യ​വേ​ദി പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ജ​പ്തി​ക്കുശേ​ഷം ബാ​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഭൂ​മാ​ഫി​യാ ബ​ന്ധം സം​ശ​യി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു. ബ​ന്ധു​വി​ന്‍റെ കാ​രു​ണ്യ​ത്തി​ലാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്. രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ മ​ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ​യാ​ണ് വീ​ട് ജ​പ്തി ചെ​യ്ത​ത്. താ​മ​സി​ക്കു​ന്ന വീ​ട് ജ​പ്തി ചെ​യ്യ​രു​തെ​ന്ന സ​ർ​ക്കാ​ർ ന​യം മാ​നി​ക്കാ​തെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കേ​ര​ളാ ബാ​ങ്കി​ന്‍റെ ന​ട​പ​ടി​യെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.


രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ മ​ക​ൻ ഡെ​ങ്കി​പ്പ​നി ബാ​ധ​യെതു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​പ്തി ന​ട​ന്ന​ത്. രാ​ജേ​ന്ദ്ര​പ്ര​സാ​ദും ക​ടും​ബാം​ഗ​ങ്ങ​ളും ഈ ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ അ​രു​തെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തുക​യ​റി പു​തി​യ പൂ​ട്ടി​ട്ട് പൂ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ​റ​യു​ന്നു. ഉ​ടു​വ​സ്ത്രം പോ​ലും വീ​ട്ടി​ൽനി​ന്ന് എ​ടു​ക്കാ​നാ​വ​ത്ത സ്ഥി​തി​യു​ണ്ടാ​യെ​ന്നും മ​ക​ൾ​ക്ക് പി​എ​സ് സി ​ടെ​സ്റ്റി​നു ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തെ വ​ന്നെ​ന്നും പ​റ​യു​ന്നു. ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യു​ള്ള സോ​ഡാ നി​ർ​മാ​ണ യൂ​ണി​റ്റും വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തും തു​റ​ക്കാ​നാ​വാ​ത്ത സ്ഥി​തി​യു​ണ്ടാ​യി.

ഹി​ന്ദു ഐ​ക്യ​വേ​ദി ചേ​ർ​ത്ത​ല താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​പു​രു​ഷോ​ത്ത​മ​ൻ, സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​ൻ, മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. പ്ര​സാ​ദ് എന്നിവരാണ് വീട് സന്ദർശിച്ചത്.