മുട്ടം സ്കൂളിൽ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി
Friday, September 13, 2024 11:50 PM IST
ചേ​ര്‍​ത്ത​ല: മു​ട്ടം ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ലെ ഹ​യ​ര്‍ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​ം. ഒ​രു വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷം മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്‍​പി സ്‌​കൂ​ളി​ൽ നി​ർ​മി​ച്ച മി​ല്ലേ​നി​യം ബ്ലോ​ക്കി​ന്‍റെ യും ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെയും എ.​എം. ആ​രി​ഫി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച ക​മ്പ്യൂ​ട്ട​ര്‍ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ര്‍ റ​വ.​ഡോ.​ആ​ന്‍റോ ചേ​രാം​തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.


ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി മേ​ഖ​ലാ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​കെ. അ​ശോ​ക് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും റ​വ.​ഡോ.​ജോ​ണ്‍ തെ​ക്ക​ന​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭാ ജോ​ഷി, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മി​ത്ര​വി​ന്ദാ​ബാ​യി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജാ​ക്‌​സ​ണ്‍ മാ​ത്യു, ഫ​രി​ദാ​ബാ​ദ് രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​ൺ ചെ​ഴി​ത​റ, മു​ട്ടം പ​ള്ളി ട്ര​സ്റ്റി സി.​ഇ. അ​ഗ​സ്റ്റി​ന്‍, എ​ൻ.​ജെ. വ​ർ​ഗീ​സ്, വി.​ശ്രീ​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ വി.​എ​ച്ച്. ആ​ന്‍റണി സ്വാ​ഗ​ത​വും പ്ര​ഥ​മാ​ധ്യാ​പി​ക എം. ​മി​നി ന​ന്ദി​യും പ​റ​ഞ്ഞു.