ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ തീ​ര​ദേ​ശ സം​ര​ക്ഷ​ണ മാ​ർ​ച്ച്
Wednesday, September 4, 2024 11:56 PM IST
ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ട​ൽഭി​ത്തി നി​ർ​മി​ക്കു​ക, തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽഖ​ന​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച തീ​ര​ദേ​ശ സം​ര​ക്ഷ​ണ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​വി. രാ​ജീ​വ് ജാ​ഥാ ക്യാ​പ്റ്റ​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​അ​നി​ലാ​ൽ വൈ​സ് ക്യാ​പ്റ്റ​നും ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ കാ​ർ​ത്തി​കേ​യ​ൻ ഡ​യ​റ​ക്ട​റു​മാ​യ ജാ​ഥ ആ​റാ​ട്ടു​പു​ഴ​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ സ​മാ​പി​ക്കും.


വൈ​കി​ട്ട് മൂന്നിന് ​പ​ത്തി​ശേരി ജം​ഗ്ഷ​നി​ൽ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​ മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​നസ​മ്മേ​ള​നം എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.