ക​ള​ക്‌ടറേറ്റി​നു മു​ന്നിൽ സ​ത്യ​ഗ്ര​ഹം
Wednesday, September 4, 2024 11:56 PM IST
ആ​ല​പ്പു​ഴ: പെ​ൻ​ഷ​ൻ പ​രി​ഷ്കര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക, 2019ലെ ​പെ​ൻ​ഷ​ൻ പ​രി​ഷ്കര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട​ഞ്ഞുവ​ച്ചി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക, 22% ഡിആ​ർ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക. മെ​ഡി സെ​പ് ആ​നു​കൂ​ല്യ​ങ്ങ​ൾ പെ​ൻ​ഷ​ൻകാ​ർ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്നരീ​തി​യി​ൽ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്കരി​ക്കു​ക. ജീ​വാ​ന​ന്ദം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ​ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം ഡിസിസി പ്ര​സി​ഡ​ന്‍റ് ബി.​ ബാ​ബു​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ഹ​രി​ഹ​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ.​ ഷു​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ.​ കു​മാ​ര​ദാ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ടേറിയറ്റം​ഗം സി.​വി.​ ഗോ​പി, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​സ​ലിം, ജി. ​പ്ര​കാ​ശ​ൻ, കെ.​ജി. സാ​ന​ന്ദ​ൻ, പ്ര​ഫ. എ.​ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.