ന​വീ​ക​രി​ച്ച ക്ലാ​സ് മു​റി​ക​ൾ തു​റ​ന്നു​കൊ​ടു​ത്തു
Wednesday, September 4, 2024 11:56 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ലി ഭാ​ർ​ഗ​വ​ൻ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ പ​ദ്ധ​തി​വി​ഹി​ത​ത്തി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 33 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളി​ലാ​യി 10 ക്ലാ​സ് മു​റി​ക​ളാ​ണ് ന​വീ​ക​രി​ച്ച​ത്.

വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, ഏ​ലി​ക്കു​ട്ടി ജോ​ൺ, ശോ​ഭാ​ജോ​ഷി, ജി. ​ര​ഞ്ജി​ത്ത്, എ.​എ​സ്. സാ​ബു, മാ​ധു​രി സാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ജി. രാ​ജു, ഹെ​ഡ്മി​സ്ട്ര​സ് റ്റി..​എ​സ് ജി​ഷ, പ്രി​ൻ​സി​പ്പ​ല്‍ ല​ജു​മോ​ൾ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.