നെ​ഹ്റു ട്രോ​ഫി: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി സ​മ​രം പി​ൻ​വ​ലി​ച്ചു
Wednesday, September 4, 2024 5:53 AM IST
മ​ങ്കൊ​മ്പ്: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി 28ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തി​നെ സ്വാ​ഗ​തം ചെ​യ്തു താ​ന​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും വ​ള്ളം​ക​ളി പ്രേ​മി​ക​ളും പ്ര​ഖ്യാ​പി​ച്ച സ​മ​രം പി​ൻ​വ​ലി​ക്കു​ന്ന​താ​യി എ​ൻ​ടി​ബി​ആ​ർ കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

ബേ​പ്പൂ​ർ ഫെ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ വ​ൻ​തു​ക പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ത്ത് ആ​രം​ഭി​ച്ച നെ​ഹ്രു​ട്രോ​ഫി വ​ള്ളം​ക​ളി​യോ​ട് മാ​ത്രം അ​ഗ​വ​ണ​ന കാ​ട്ടു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ല.


ക​ഴി​ഞ്ഞവ​ർ​ഷ​ത്തെ​പ്പോ​ലെ ര​ണ്ട​ര​ക്കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ നെ​ഹ്രു​ ട്രോ​ഫി​ക്ക് ന​ൽ​ക​ണം. കൂ​ടാ​തെ ചാ​മ്പ്യ​ൻ​സ് ലീ​ഗ് വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ൾ മു​ട​ക്കം കൂ​ടാ​തെ ന​ട​ത്ത​ണ​മെ​ന്നും അ്‌​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സ​ജി ചെ​റി​യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​ർ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​മെ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.