ജ​ല​ത​രം​ഗം ദീ​പ​ങ്ങ​ള്‍ തെ​ളി​ച്ചു
Wednesday, September 4, 2024 5:53 AM IST
എട​ത്വ: ഗ്രീ​ന്‍ ക​മ്യു​ണി​റ്റി സ്ഥാ​പ​ക​ന്‍ ആ​ന്‍റപ്പ​ന്‍ അ​മ്പി​യാ​യം 50-ാം ജ​ന്മ​ദി​നം ആ​ന്‍റപ്പ​ന്‍ അ​മ്പി​യാ​യം സ്മാ​ര​കസ​മി​തി​യു​ടെ​യും കു​ട്ട​നാ​ട് നേ​ച്ച​ര്‍ സൊ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​ച​രി​ച്ചു. ക​ന്യാ​കു​മാ​രി വി​വേ​കാ​ന​ന്ദ സ്മാ​ര​ക​ത്തി​ന് സ​മീ​പ​ത്തുനി​ന്നു ശേ​ഖ​രി​ച്ച ജ​ലം എ​ട​ത്വ പ​ള്ളി​ക്ക​ട​വി​ല്‍ പ​മ്പ​യാ​റ്റി​ല്‍ ആ​ന്‍റപ്പ​ന്‍ അ​മ്പി​യാ​യം സ്മാ​ര​ക സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ല്‍​ബി മാ​ത്യു ക​ണ്ട​ത്തി​ല്‍ മ​ണ്‍​കൂ​ജ​യി​ല്‍ നി​ന്നു പ​ക​ര്‍​ന്നു.

ന​ദി​ക​ളും തോ​ടു​ക​ളും സം​രം​ക്ഷി​ച്ച് അ​ടു​ത്ത ത​ല​മു​റ​യ്ക്ക് പ​രി​ശു​ദ്ധി​യോ​ട് ന​ല്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ന്നി ആ​ന്‍റപ്പ​ന്‍ അ​മ്പി​യാ​യം ആ​രം​ഭി​ച്ച ജ​ല​ത​രം​ഗം പ​രി​പാ​ടി​യു​ടെ തു​ട​ര്‍​ച്ച​യാ​യി പ​മ്പ​യാ​റ്റി​ല്‍ ജ​ല​ത​രം​ഗം ദീ​പ​ങ്ങ​ളും തെ​ളി​ച്ചു. ആന്‍റപ്പ​ന്‍ ന​ട്ടുപ​രി​പാ​ലി​ച്ചുവ​ള​ര്‍​ത്തി​യ ചെ​ടി​യു​ടെ മ​ര​ത്ത​ണ​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി ജോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.


സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ ജോ​ണ്‍​സ​ണ്‍ മു​ഖ്യ സ​ന്ദേ​ശം ന​ല്കി. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത്, പ​ഞ്ചാ​യ​ത്ത് വി​ക​സ​നകാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി. ​ജ​യ​ച​ന്ദ്ര​ന്‍, കു​ട്ട​നാ​ട് നേ​ച്ച​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡന്‍റ് ജ​യ​ന്‍ ജോ​സ​ഫ് പു​ന്ന​പ്ര, സെ​ക്ര​ട്ട​റി വി​നോ​ദ് വ​ര്‍​ഗീസ്, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.