അ​ന്വേ​ഷ​ണം എങ്ങനെയെന്ന് വ്യ​ക്ത​മാ​ക്ക​ണം: റീ​ഗോ രാ​ജു
Wednesday, September 4, 2024 5:43 AM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ താ​ത് കാലി​ക ജീ​വ​ന​ക്കാ​ര​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി മാ​റ്റി​നി​ർ​ത്തു​ന്നു എ​ന്ന് പ​റ​യു​മ്പോ​ൾ ഏ​തു​ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​മാ​ണെ​ന്ന് പ​റ​യാ​നു​ള്ള ബാ​ധ്യ​ത​യും ചെ​യ​ർ​പേ​ഴ്സ​ണ് ഉ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷനേ​താ​വ് റീ​ഗോ രാ​ജു പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷി​ക്കേ​ണ്ട കേ​സാണി​ത്.

ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ലേ​ക്ക് ക​ത്ത് ന​ൽ​കാ​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ത​യാ​റാ​വ​ണമെന്ന ആവ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​തി​നെത്തുട​ർ​ന്നാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ കൗ​ൺ​സി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്. ജാ​മ്യം ഇ​ല്ലാ വ​കു​പ്പു പ്ര​കാ​രം ജ​യി​ലി​ൽ പോ​കു​മാ​യി​രു​ന്ന ഒ​രു കേ​സി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​യ​തുകൊ​ണ്ട് മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ സ​ജേ​ഷ് ചാ​ക്കു​പ​റ​മ്പി​ൽ, പി.എ​സ്. ഫൈ​സ​ൽ, കൊ​ച്ചു​ത്രേ​സ്യ ജോ​സ​ഫ്, അ​മ്പി​ളി അ​ര​വി​ന്ദ്, പി.ജി. എ​ലി​സ​ബ​ത്ത് തു​ട​ങ്ങി​യ​വ​ർ ​പ്രസംഗിച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ഗ​ര​സ​ഭാ മാ​ർ​ച്ച്

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ക, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ മാ​ല മോ​ഷ്ടി​ച്ച ന​ഗ​ര​സ​ഭ താ​ത്കാലി​ക ജീ​വ​ന​ക്കാ​ര​നാ​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.


ടൗ​ൺ​ഹാ​ൾ നി​ർ​മാ​ണ​ത്തി​നാ​യി ഒ​ൻ​പ​തു ശ​ത​മാ​നം പ​ലി​ശ​യി​ൽ 15 കോ​ടി രൂ​പ വാ​യ്പ എ​ടു​ക്കു​വാ​നു​ള്ള ന​ഗ​ര​സ​ഭാ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, ശ​താ​ബ്ദി മ​ന്ദി​രം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക, മാ​ലി​ന്യസം​സ്ക​ര​ണം ശ​രി​യാ​യ നി​ല​യി​ൽ ന​ട​പ്പാ​ക്കു​ക, ന​ഗ​ര​ത്തി​ലെ താ​റു​മാ​റാ​യ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, അ​മി​ത നി​കു​തി വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ കൂ​ടി ഉ​ന്ന​യി​ച്ചുകൊ​ണ്ടാ​യി​രു​ന്ന സ​മ​രം.

ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് റീ​ഗോ രാ​ജു പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ഹീം വെ​റ്റ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ഹു​ൽ ജെ. ​പു​തി​യ​പ​റ​മ്പി​ൽ, സി.വി. മ​നോ​ജ് കു​മാ​ർ, കെ.​എ. സാ​ബു, ബ​ഷീ​ർ കോ​യാ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ ​പ്രസംഗിച്ചു.